ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും; 12 കുട്ടികള്‍ ആശുപത്രിയില്‍

 ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും; 12 കുട്ടികള്‍ ആശുപത്രിയില്‍

ആലപ്പുഴ: ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 27 വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 12 പേര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കൈകളിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചില്‍ ഉണ്ടായത്. മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ പരിശോധിച്ചു. ചൊറിച്ചില്‍ അസഹനീയമായതോടെയാണ് പലരും ചികിത്സ തേടിയത്. സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങുകയായിരുന്നു. പിന്നീട് ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ കൂടി ചൊറിച്ചില്‍ പടര്‍ന്നതോടെ സ്‌കൂളിന് അവധി നല്‍കുകയായിരുന്നു.
എന്തെങ്കിലും പ്രാണികള്‍ കടിച്ചതാണോ എന്നാണ് സ്‌കൂള്‍ അധികൃതര്‍ സംശയിക്കുന്നത്. ചൊറിച്ചിലുണ്ടായ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.