ഇന്ത്യൻ വംശജൻ ജയ് ഭട്ടാചാര്യ അമേരിക്കയുടെ ആരോ​ഗ്യ രം​ഗത്തെ മേധാവിയാകും

ഇന്ത്യൻ വംശജൻ ജയ് ഭട്ടാചാര്യ അമേരിക്കയുടെ ആരോ​ഗ്യ രം​ഗത്തെ മേധാവിയാകും

ന്യൂയോർക്ക് : ഇന്ത്യൻ വംശജൻ ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻഐഎച്ച്) മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ഇതിന്റെ ഡയറക്ടർ സ്ഥാനത്തേക്കാണ് ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ ട്രംപ് നിയമിച്ചത്.

സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നയിക്കാൻ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് പരിശീലനം ലഭിച്ച ഫിസിഷ്യനും സാമ്പത്തിക വിദഗ്ധനുമായ ജയ് ഭട്ടാചാര്യയെ തിരഞ്ഞെടുത്തതായി ട്രംപ് അറിയിച്ചു.

കൊറോണ വൈറസ് പടർന്ന് പിടിച്ച സമയത്ത് ഏർപ്പെടുത്തിയിരുന്ന വ്യാപക ലോക്ക്ഡൗണുകളെ എതിർത്ത് രം​ഗത്തെത്തിയ വ്യക്തി കൂടിയായിരുന്നു ഭട്ടാചാര്യ. അമേരിക്കയിൽ കൊവിഡ് നയം രൂപീകരിച്ചപ്പോൾ അതിൽ സുപ്രധാന വിമർശനങ്ങൾ നടത്തിയതും ഭട്ടാചാര്യയായിരുന്നു.

2025 ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ട്രംപ് വീണ്ടും ചുമതലയേൽക്കുക. അധികാരമേറ്റെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തന്റെ കാബിനറ്റിലേക്കുള്ള 15 തസ്തികകളിലും ആരെല്ലാം വരുമെന്ന് ട്രംപ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.