ഇസ്രയേലിനെതിരെ വിശുദ്ധ വിജയം നേടി; അവകാശവാദവുമായി ഹിസ്ബുള്ള തലവൻ നയിം ഖാസിം

ഇസ്രയേലിനെതിരെ വിശുദ്ധ വിജയം നേടി; അവകാശവാദവുമായി ഹിസ്ബുള്ള തലവൻ നയിം ഖാസിം

ബെയ്റൂട്ട് : ഇസ്രയേലിനെതിരെ വിശുദ്ധ വിജയം നേടിയെന്ന അവകാശവാദവുമായി ഹിസ്ബുള്ള തലവൻ നയിം ഖാസിം രം​ഗത്ത്. ലബനനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്നാണ് അദേഹം വിശേഷിപ്പിപ്പിച്ചത്. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം അവകാശപ്പെടുന്നു.

ഹിസ്ബുള്ളയെ നശിപ്പിക്കുന്നതിൽ നിന്ന് ശത്രുവിനെ തടഞ്ഞത് കൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഹിസ്ബുള്ളയെ ദുർബലപ്പെടുത്തുമെന്ന് വാതുവയ്പ്പ് നടത്തിയവരോട് ഞങ്ങൾക്ക് ഏറെ സഹതാപമുണ്ട്. കാരണം അവർ പരാജയപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസം താൻ പ്രസംഗം നടത്തേണ്ടതായിരുന്നുവെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്നതിനോട് ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാനായിരുന്നു തനിക്ക് താൽപ്പര്യമെന്നും നസീം ഖാസിം വ്യക്തമാക്കി.

ഇതിനിടെ ഇസ്രയേൽ സൈന്യം വീണ്ടും തെക്കൻ ലബനനിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിൽ നിന്ന് ലബനൻ ജനതയോട് വിട്ടുനിൽക്കണമെന്ന് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. ഏകദേശം 500 ചതുരശ്ര കിലോമീറ്റർ (193 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള തെക്കൻ ലെബനനിലെ 62 ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിനെതിരെയും ഇസ്രയേലി സൈനിക വക്താവ് പ്രദേശ വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ മുതൽ നിലവിൽ വന്ന ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തലിന് മുൻകൈ എടുത്തത് അമേരിക്കയും ഫ്രാൻസുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.