സൗത്ത് കരോളിന: ‘പ്രൊ-ലൈഫ് ഹാർട്ട് ബീറ്റ് ബിൽ'പാസാക്കി സൗത്ത് കരോലിന. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയപ്പെടുന്ന ഘട്ടത്തിനുശേഷം ഗർഭച്ഛിദ്രം നിരോധിക്കുന്ന ബില്ലാണിത്. സാധാരണ ഗതിയിൽ ആറാഴ്ച്ചക്ക് ശേഷമാണ് ഹൃദയമിടിപ്പ് തിരിച്ചറിയപ്പെടുന്നത്.
ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ആരംഭിച്ചതിന് ശേഷം ഗർഭഛിദ്രം നിരോധിക്കുന്ന പല സംസ്ഥാനങ്ങളിലൊന്നാണ് സൗത്ത് കരോലിന.2019 ൽ, ലൂസിയാന, ജോർജിയ, മിസിസിപ്പി, ഒഹായോ, കെന്റക്കി, ടെന്നസി എന്നിവയുൾപ്പെടെ നിരവധി ലൈഫ് പ്രോ സ്റ്റേറ്റുകൾ പ്രസ്തുത ബിൽ നടപ്പിലാക്കി.
അതേസമയം എഴുപത്തിയെട്ട് റിപ്പബ്ലിക്കൻ പ്രതിനിധികളും ഒരു ഡെമോക്രാറ്റിക് പ്രതിനിധിയും ബില്ലിന് വോട്ട് ചെയ്തപ്പോൾ 35 ഡെമോക്രാറ്റുകൾ എതിർത്തു. എന്നാൽ, പത്ത് പ്രതിനിധികൾ വോട്ട് ചെയ്തില്ല. ഈ നിയമം കഴിഞ്ഞ മാസം അവസാനം സൗത്ത് കരോലിന സെനറ്റ് പാസാക്കിയിരുന്നു.
വോട്ടെടുപ്പിന് ശേഷം ഈ ആഴ്ച അവസാനം ഗവർണർ ഹെൻറി മക്മാസ്റ്ററുടെ അംഗീകാരത്തിനായി പോകും. റിപ്പബ്ലിക്കൻ ഗവർണർ ഇതിനകം തന്നെ നിയമ നിർമ്മാണത്തിനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. അദ്ദേഹം നിയമത്തിൽ ഒപ്പുവെക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.