ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്സിന്റെയും ഒരു കിടിലന്‍ സമ്മാനം. ദി സ്റ്റാര്‍ ഫ്രെം ഹെവന്‍ (The STAR from Heaven)  എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുന്നു. 
നസ്രായന്റെ കൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റെടുത്തത് ആയിരങ്ങളാണ്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ ഫാ. വിപിന്‍ കുരിശുതറ സി.എം.ഐ, ഫാ. വിനില്‍ കുരിശുതറ സിഎംഎഫ് എന്നിവരുള്‍പ്പെടെ ആറഅ വൈദികരും, ഒരു ഡീക്കനും, ബ്രദറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫാ. ജോസ് കോട്ടയ്ക്കകത്ത്, ഫാ. വിനീത് മാളിയേക്കല്‍, ഫാ. വിജില്‍ കിഴക്കരക്കാട്ട് ഒപ്രേം, ഫാ. ബിബിന്‍ വല്ലവശരില്‍ ഒപ്രേം, എന്നിവര്‍ക്കൊപ്പം ബ്രദര്‍ ആല്‍ബിന്‍ ഷാജി ആര്‍സിജെ, ഡീക്കന്‍ സച്ചിന്‍ ബേബി OFM Cap l, എന്നിവരും ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഫാ. അനീഷ് കരിമാലൂര്‍ ഒപ്രേം ആണ് ഗാനത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും ചെയ്തിരിക്കുന്നത്. സംഗീതം ഫാ. ഷിന്റോ ചിറമേലും ഓര്‍ക്കസ്‌ട്രേഷന്‍  ഫ്രാന്‍സിസ് സാബുവും കൈകാര്യം ചെയ്തിരിക്കുന്നു. കോറസ് എആര്‍ ബാന്‍ഡ് കൊച്ചിന്‍. മിക്സ് ആന്‍ഡ് മാസ്റ്റര്‍ - നിഖില്‍ കാക്കോച്ചന്‍ എന്നിവരാണ്.
കൊച്ചിയിലെ ഫ്രെഡീസ് AVG സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത ഈ ഗാനത്തിന്  കൊറിയോഗ്രാഫി  ചെയ്തിരിക്കുന്നത്  വിപിന്‍ -ഡി എം ഡാന്‍സ് സ്റ്റുഡിയോയും ഡിസൈന്‍ അസ്ട്രയും ഛായാഗ്രഹണം ജോജോ ജോസും  എഡിറ്റിങ്ങ് ഗോഡ്‌സണും, കളറിസ്റ്റ് ബെന്‍ കാച്ചപ്പിള്ളിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. 
വയനാട്ടിലെ മാനന്തവാടിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ കരോള്‍ നൃത്താവിഷ്‌കാ ത്തിന് നൃത്തച്ചുവടുകള്‍ വച്ചിരിക്കുന്നത്
നോര്‍ബെര്‍ട്ടിന്‍ വൈദിക വിദ്യാര്‍ഥിക ളാണ് ഒപ്പം എയ്തന്‍ ക്ലിന്റോ, ധീരജ് വി ദേവസ്യ, ജീതു ജോസ്  എന്നിവരും അഭിനയിച്ചിരിക്കുന്നു. 
 മനോഹര ഗാനം കാണാം:
 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.