ന്യൂയോർക്ക് : വികസന കുതിപ്പിനിടയിലും വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്ക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അമേരിക്കയിൽ ബൈബിൾ വിൽപ്പനയിൽ വൻ കുതിപ്പുണ്ടായതായി റിപ്പോർട്ട്. അമേരിക്കയിൽ മാത്രം ബൈബിൾ വിൽപ്പനയിൽ ഈ വർഷം 22 ശതമാനം വർധനവുണ്ടായതായി പ്രമുഖ മാധ്യമമായ 'വാള്‍ സ്ട്രീറ്റ് ജേണല്‍' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ആദ്യമായി ബൈബിൾ വാങ്ങുന്നവരാണ് ഇതില്‍ ഭൂരിഭാഗമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. 2024-ൻ്റെ ആദ്യ പത്ത് മാസങ്ങൾക്കുള്ളിൽ 13.7 ദശലക്ഷത്തിലധികം ബൈബിളാണ് വിറ്റുപോയത്. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ ബൈബിൾ വിൽപ്പന വീണ്ടും ഒരു ശതമാനം കൂടി ഉയർന്നിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
മക്കളെയും പേരക്കുട്ടികളെയും കുറിച്ചുള്ള ആശങ്കകളും സ്വയം ഉത്കണ്ഠകളുമാണ് ബൈബിള്‍ വില്‍പ്പനയിലെ വര്‍ധവിന് കാരണമായതെന്ന് ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ലിഷേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ജെഫ് ക്രോസ്ബി ബൈബിള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.