12 കോടിയുടെ പൂജാ ബംപര്‍ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ കണ്ടെത്താനായില്ല

12 കോടിയുടെ പൂജാ ബംപര്‍ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം: പൂജാ ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലത്ത് വിറ്റ JC 325526 നമ്പര്‍ ടിക്കറ്റിന്. ഭാഗ്യശാലിയെ കണ്ടെത്താനായിട്ടില്ല.

ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ കായംകുളം സബ് ഓഫീസില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ജയകുമാര്‍ ലോട്ടറീസ് എന്ന ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.

പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്ക് ലഭിച്ചു.

39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റ് വില.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.