മയക്കുമരുന്ന് നിര്‍മിക്കാന്‍ കെമിസ്ട്രി വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും റിക്രൂട്ട് ചെയ്ത് മെക്‌സിക്കന്‍ മാഫിയകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

മയക്കുമരുന്ന് നിര്‍മിക്കാന്‍ കെമിസ്ട്രി വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും റിക്രൂട്ട് ചെയ്ത് മെക്‌സിക്കന്‍ മാഫിയകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

വാഷിങ്ടണ്‍: മെക്‌സിക്കന്‍ സര്‍വകലശാലകളിലെ കെമിസ്ട്രി വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും മയക്കുമരുന്ന് മാഫിയകള്‍ വ്യാപകമായി നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് മെക്‌സിക്കോയിലെ കോളജ് ക്യാമ്പസുകള്‍ മാഫിയ സംഘങ്ങളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയിരിക്കുന്നതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിന്തന്റിക് ഡ്രഗ്‌സായ ഫെന്റെനൈല്‍ (എലിമേി്യഹ) നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇവരെ ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ വന്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് സംഘം വലയിലാക്കുന്നത്.

അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലേക്ക് ഫെന്റനൈല്‍ ഒഴുകാന്‍ ഇത് കാരണമാകുന്നുണ്ടെന്നും യുഎസ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു രണ്ടാം വര്‍ഷ കെമസ്ട്രി വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലും അമേരിക്കന്‍ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. അനധികൃത ലഹരി നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു റിക്രൂട്ടര്‍ സമീപിച്ചതായി വിദ്യാര്‍ത്ഥി വെളിപ്പെടുത്തുന്നു.

കൂടുതല്‍ മാരക ലഹരിയുള്ള ഫെന്റനൈല്‍ നിര്‍മ്മിക്കാനാണ് മയക്കുമരുന്നു മാഫിയകള്‍ വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഫെന്റനൈല്‍ നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍, മൂന്ന് പ്രഫസര്‍മാര്‍, മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖം നടത്തി. മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്നും റിപ്പോര്‍ട്ടിലുണ്ട്.

വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ് ഫെന്റനൈല്‍. ഇതിനെ നിയമവിരുദ്ധമായി ലഹരി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള ഉദ്പാദനമാണ് വന്‍തോതില്‍ മാഫിയകള്‍ നടത്തുന്നത്. ഇങ്ങനെ അനധികൃതമായി മരുന്ന് നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനാണ് കെമിസ്ട്രിയില്‍ ആഴത്തില്‍ അറിവുള്ള പ്രഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.