കെ.സി.ബി.സിയ്ക്ക് പുതിയ ഭാരവാഹികള്‍

 കെ.സി.ബി.സിയ്ക്ക് പുതിയ ഭാരവാഹികള്‍

കൊച്ചി: കെ.സി.ബി.സിയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയും പി. ഒ. സി ഡയറക്ടറുമായി ഫാ. തോമസ് തറയിലിനെ നിയമിച്ചു. ഡിസംബര്‍ 21 ന് അദേഹം സ്ഥാനമേറ്റെടുക്കും.

മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലും (ആലപ്പുഴ രൂപത), യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ഡിറ്റോ കൂലയും (തൃശൂര്‍ അതിരൂപത), ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. അരുണ്‍ വലിയതാഴത്തും (കോതമംഗലം രൂപത), വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും (തിരുവനന്തപുരം മലങ്കര അതിരൂപത), കെ.സി.എസ്.എല്‍ ജനറല്‍ സെക്രട്ടറിയായി ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.