കൊച്ചി: കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയെന്ന പരാതിയില്‍ 1425 മലയാളികള്‍ക്കെതിരേ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈത്തിനെയാണ് കബളിപ്പിച്ചത്. കോടികള്‍ ലോണെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് മുങ്ങിയെന്ന ബാങ്കിന്റെ പരാതിയിലാണ് നടപടി. ഇതുപ്രകാരം കേരളത്തില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 50 ലക്ഷം മുതല്‍ രണ്ട് കോടി വരെയാണ് പലരും ലോണെടുത്ത്.
ബാങ്കില്‍ നിന്ന് വന്‍ തുക ലോണ്‍ എടുത്തശേഷം തിരിച്ചടയ്ക്കാതെ അവിടെ നിന്ന് മുങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേര്‍ കുറ്റം ആരോപിക്കപ്പെട്ടവരില്‍ ഉണ്ട്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് പോയി.
2020-22 കാലത്താണ് തട്ടിപ്പ് തുടങ്ങിയത്. ആദ്യം ബാങ്കില്‍ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയ ശേഷം പ്രതികള്‍ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്ത് പേര്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെയാണ് ഡിജിപി നിര്‍ദേശ പ്രകാരം കേസെടുത്തിരിക്കുന്നത്. ഒരു മാസം മുന്‍പാണ് ഗള്‍ഫില്‍ നിന്ന് ബാങ്ക് തട്ടിപ്പിന്റെ വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി സംസ്ഥാന എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കിയാണ് പരാതി. തട്ടിപ്പ് നടത്തിയവരില്‍ കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.