വത്തിക്കാനില്‍ ചരിത്ര നിമിഷം; മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചു

വത്തിക്കാനില്‍ ചരിത്ര നിമിഷം; മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചു

വത്തിക്കാന്‍: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ അടക്കം ആഗോള കത്തോലിക്കാ സഭയിലെ 21 കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആരംഭിച്ചു.

ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വൈദികരില്‍ നിന്നും ഒരാളെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പൈടുന്നത്.

ഭാരത സഭയ്ക്ക് അഭിമാന മുഹൂര്‍ത്തമെന്നാണ് ചങ്ങനാശേരിയില്‍ നിന്നുള്ള വൈദികരുടെ പ്രതികരണം. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകന്‍ ചങ്ങനാശേരിയില്‍ നിന്നുള്ള വിശ്വാസികളും വത്തിക്കാനെത്തിയിട്ടുണ്ട്.  വൈദികരെ നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുന്നത് പ്രത്യേകതയുള്ള തീരുമാനമെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ പ്രതികരിച്ചു.

വലിയ സന്തോഷമുള്ള കാര്യമെന്നായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനലബ്ധി പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്നും അദേഹം പറഞ്ഞു.

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10 മുതല്‍ 12 വരെ നവ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.