ഇന്ത്യയുടെ ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിലും തകർന്നു; അഡ് ലെയ്ഡ് ടെസ്റ്റിൽ ഓസീസിന് പത്ത് വിക്കറ്റ് ജയം

ഇന്ത്യയുടെ ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിലും തകർന്നു; അഡ് ലെയ്ഡ് ടെസ്റ്റിൽ ഓസീസിന് പത്ത് വിക്കറ്റ് ജയം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലേക്കെത്തിയപ്പോൾ 175ന് എല്ലാവരും പുറത്തായി. 19 റൺസിന്റെ വിജലക്ഷ്യമാണ് ഓസീസിന് ഉണ്ടായിരുന്നത്. തുടർന്ന് ഓസീസ് 3.2 ഓവറിൽ ലക്ഷ്യം മറികടന്നു. നതാൻ മക്‌സ്വീനി (10), ഉസ്മാൻ ഖവാജ (9) എന്നിവർ പുറത്താവാതെ നിന്നു. പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്.

രണ്ടാം ഇന്നിങ്സിൽ ഓസീസിന് വിജയിക്കാൻ വേണ്ടത് 19 റൺസ് മാത്രമായിരുന്നു. ഇന്ത്യൻ നിരയിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്‌ഡിയാണ് ഇന്ത്യക്ക് ഇന്നിങ്‌സ് തോൽ‌വി ഒഴിവാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 180 റൺസിന് ഓൾ ഔട്ട് ആയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് 175 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

പാറ്റ് കമ്മിൻസണിന്റെ പ്രകടനമാണ് ഇന്ത്യയെ തകർത്തത്. അഞ്ച് വിക്കറ്റാണ് പാറ്റ് നേടിയത്. സ്കോട് ബോളണ്ട് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി. 28 റൺസ് വീതമെടുത്ത ശുഭ് മാൻ ഗിൽ, റിഷഭ് പന്ത് ഒഴികെ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല










വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.