കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി സോണിയയ്ക്ക് ബന്ധമെന്ന ബിജെപി ആരോപണം തള്ളി അമേരിക്ക

കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി സോണിയയ്ക്ക് ബന്ധമെന്ന ബിജെപി ആരോപണം തള്ളി അമേരിക്ക

ന്യൂഡല്‍ഹി: കാശ്മീരിനെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം നിഷേധിച്ച് അമേരിക്ക. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യ പസഫിക് ഫൗണ്ടേഷന്റെ (എഫ്ഡിഎല്‍-എപി) വൈസ് പ്രസിഡന്റാണ് സോണിയ ഗാന്ധി എന്നായിരുന്നു ബിജെപിയുടെ ആരോപണം.

കാശ്മീരിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണം നേരിടുന്ന അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസിന്റെ ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനയാണ് എഫ്ഡിഎല്‍-എപി എന്നും ബിജെപി ആരോപിച്ചു.

സോണിയാ ഗാന്ധിക്ക് ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ അധികൃതര്‍ തള്ളിക്കളഞ്ഞു.

അതേസമയം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ വിദേശ ശക്തികളുടെ സ്വാധീനമാണ് എഫ്ഡിഎല്‍-എപിയും സോണിയയുമായുള്ള ബന്ധത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ എക്സില്‍ കുറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ഈ വിഷയത്തില്‍ പത്ത് ചോദ്യങ്ങള്‍ ലോക്സഭയില്‍ ചോദിക്കുമെന്നും നിഷികാന്ത് ദുബേ കൂട്ടിച്ചേര്‍ത്തു.

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് എന്ന ഓണ്‍ലൈന്‍ മാധ്യമവും ജോര്‍ജ് സോറോസും പ്രതിപക്ഷവുമായി കൈകോര്‍ത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും മോഡി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.

അദാനിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഈ ഓണ്‍ലൈന്‍ തത്സമയം സംപ്രേഷണം ചെയ്തു. അദാനിയെ വിമര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത് ഈ മാധ്യമത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണെന്നും ദുബേ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.