സ്‌കോട്ട്‌ലന്‍ഡിനു പിന്നാലെ ന്യൂസിലാന്‍ഡും സ്‌കൂള്‍ കുട്ടികള്‍ക്ക് ജൂണ്‍ മുതല്‍ സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കി

സ്‌കോട്ട്‌ലന്‍ഡിനു പിന്നാലെ ന്യൂസിലാന്‍ഡും സ്‌കൂള്‍ കുട്ടികള്‍ക്ക്   ജൂണ്‍ മുതല്‍ സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ എല്ലാ സ്‌കൂളുകള്‍ക്കും ജൂണ്‍ മുതല്‍ സാനിറ്ററി ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. 15 സ്‌കൂളുകളിലായി 3,200 ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ പീരിയഡ് ഉല്‍പന്നങ്ങള്‍ നല്‍കിയ വിജയകരമായ പരീക്ഷണ പദ്ധതിയെ തുടര്‍ന്നാണ് പ്രഖ്യാപനം.

സാനിറ്ററി ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം സ്‌കോട്ട്‌ലന്‍ഡാണ്. 2018 മുതല്‍ എല്ലാ സ്‌കൂളുകളിലും സര്‍വകലാശാലകളിലും സ്ത്രീ ശുചിത്വ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കി വരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്ന് 2020 മുതല്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും രാജ്യത്ത് സാനിറ്ററി ഉത്പന്നങ്ങള്‍ പ്രത്യേക നിയമ പ്രകാരം പൂര്‍ണ്ണ സൗജന്യമാക്കി. സ്‌കോട്ട്‌ലന്‍ഡിന്റെ മാതൃക അനുകരിച്ചുകൊണ്ടാണ് ന്യൂസിലാന്‍ഡും സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കിയിരിക്കുന്നത്.

പീരിയഡ് പ്രൊഡക്ട്‌സ് (ഫ്രീ പ്രൊവിഷന്‍) (സ്‌കോട്ട്‌ലന്‍ഡ്) നിയമപ്രകാരം, സ്‌കോട്ടിഷ് സര്‍ക്കാര്‍ രാജ്യ വ്യാപകമായി ഒരു പരിപാടി അവതരിപ്പിക്കും. ഇത് ടാംപണ്‍, പാഡുകള്‍ പോലുള്ള സ്ത്രീലിംഗ ശുചിത്വ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് എല്ലാ പ്രാദേശിക അധികാരികള്‍ക്കും നിയമപരമായ കടമ നല്‍കും. സ്‌കൂളില്‍ സൗജന്യ പീരിയഡ് ഉല്‍പന്നങ്ങള്‍ നല്‍കുന്നത് ദാരിദ്ര്യം പരിഹരിക്കാനും സ്‌കൂള്‍ ഹാജര്‍ വര്‍ദ്ധിപ്പിക്കാനും കുട്ടികളുടെ ക്ഷേമത്തില്‍ നല്ല സ്വാധീനം ചെലുത്താനും സഹായിക്കുമെന്ന് ജസീന്ദ ആര്‍ഡെന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പീരയഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം 12 പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂളില്‍ പോകാറില്ല എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ആര്‍ഡെന്‍ വ്യക്തമാക്കി. .2017 ല്‍ അധികാരത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായ ജസീന്ദ ആര്‍ഡെനെ ആഗോള ഐക്കണായും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ചാമ്പ്യനായും കാണുന്നു. കൊറോണ വൈറസ് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവര്‍ രണ്ടാം തവണയും അധികാരമേറ്റു.

2018 ല്‍ ഔദ്യോഗിക പദവിയിലിരിക്കെ അവരുടെ ഗര്‍ഭധാരണം വനിതാ നേതാക്കളുടെ പുരോഗതിയുടെ പ്രതീകമായി പ്രശംസിക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മൂന്ന് മാസം പ്രായമുള്ള മകളെ തന്നോടൊപ്പം കൊണ്ടുപോയി ലോകമെമ്പാടും ആര്‍ഡെന്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.