ബര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് സംഗീതമയമാക്കാന്‍ ഹൃദ്യമായ ഒരു കരോള്‍ ഗാനവുമായി ആസ്വാദകരിലെത്തുന്നു.
1999, 2003, 2015, 2019, 2020, 2022, 2023 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്ക് ശേഷം 2024 ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ന്യൂസ് ചാനലായ പ്രവാസി ഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന കരോള്‍ ഗീതമാണ് "അതിപൂജിതമാം ക്രിസ്മസ് ".
ഹിറ്റ് ഗാനങ്ങളുടെ ഉടമകളായ ഫാ. വിപിന്‍ കുരിശുതറ സിഎംഐ, സി.സിജിന ജോര്‍ജ് എംഎല്‍എഫ് എന്നിവരുടെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ മാസ്മര സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനാ മികവില്‍ തയ്യാറാക്കിയ "അതിപൂജിതമാം ക്രിസ്മസ് " എന്ന ക്രിസ്മസ് ആല്‍ബം കുമ്പിള്‍ ക്രിയേഷന്‍സ് യുട്യൂബിലൂടെയാണ് റിലീസ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.