നൊമ്പരമായി അഞ്ച് വയസുകാരന്‍; കുഴല്‍ക്കിണറില്‍ നിന്നും രക്ഷിച്ച കുട്ടി മരിച്ചു

നൊമ്പരമായി അഞ്ച് വയസുകാരന്‍; കുഴല്‍ക്കിണറില്‍ നിന്നും രക്ഷിച്ച കുട്ടി  മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. 55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും രണ്ട് തവണ ഇസിജി ചെയ്‌തെന്നും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു കൊണ്ട് ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദീപക് ശര്‍മ്മ പറഞ്ഞു.

160 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആര്യന്‍ എന്ന അഞ്ച് വയസുകാരന്‍ വീണത്. കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴല്‍ക്കിണറുമായി ബന്ധിച്ച ശേഷമാണ് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചത്. പുറത്തെടുക്കുമ്പോള്‍ കുട്ടിയ്ക്ക് ജീവന്‍ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.