'കാവൽക്കാരൻ': വി. യൗസേപ്പിലേക്ക് ഒരു തീർത്ഥാടനം പ്രകാശനം ചെയ്തു

'കാവൽക്കാരൻ': വി. യൗസേപ്പിലേക്ക് ഒരു തീർത്ഥാടനം പ്രകാശനം ചെയ്തു

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വി. യൗസേപ്പിതാവിനെ കുറിച്ചുള്ള പുസ്തകം "കാവൽക്കാരൻ" അതിരൂപതാ ആസ്ഥാനത്തുവച്ച് ആർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട് പ്രകാശനം ചെയ്തു. ആർച്ച് ബിഷപ്പ് എമിരിത്തൂസ്, മാർ ജോർജ് വലിയമറ്റം ആദ്യപ്രതി ഏറ്റുവാങ്ങി. മാർ ജോസഫ് പാംപ്ലാനി പിതാവ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

പ്രകാശന കർമ്മത്തിൽ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഫാ. ഫിലിപ്പ് കവിയിൽ സ്വാഗതം പറഞ്ഞു. അതിരൂപത വികാരി ജനറൽ മോൺ. അലക്സ് താരാമംഗലം, ചാൻസലർ റവ. ഫാ. തോമസ് തെങ്ങുംപള്ളിൽ, ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ടോം ഓലിക്കരോട്ട്, ദീപിക റസിഡന്റ് മാനേജർ റവ. ഫാ. സെബാൻ ഇടയാടിയിൽ, കെസിവൈഎം ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ അതിരൂപതാ കേന്ദ്രത്തിലെ വൈദികർ സിസ്റ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളിലേക്കും എത്തേണ്ട അമൂല്യമായ സമ്മാനം എന്നാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പുസ്തകത്തെ വിശേഷിപ്പിച്ചത്. വി. യൗസേപ്പ് എന്ന വ്യക്തിയിലേക്ക് നടത്തുന്ന തീർത്ഥാടനമാണ് കാവൽക്കാരൻ എന്ന അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ പുസ്തകത്തെ വിലയിരുത്തി.

വി. യൗസേപ്പിതാവിന്റെ ജീവചരിത്രം, സഭാ പ്രബോധനങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള ജോസഫ് ഭക്തി, ലോകത്തിൽ പ്രചാരത്തിലുള്ള യൗസേപ്പിതാവിനോടുള്ള വിവിധ ഭക്തികൾ, ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനം, പാത്രിസ് കോർദെയുടെ മലയാള പരിഭാഷ, വിശുദ്ധ യൗസേപ്പിതാവിനോടുള്ള വിവിധ പ്രാർത്ഥനകൾ എന്നിങ്ങനെ യൗസേപ്പിതാവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ജോസഫ് വർഷത്തിൽ വിശുദ്ധ യൗസേപ്പിതാവിനെ കൂടുതൽ അറിയാനും വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയിൽ വളരാൻ സഹായിക്കുന്ന ഉത്തമ പുസ്തകമാണ് "കാവൽക്കാരൻ"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26