ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി റോം ; ഇത്തവണ പരിസ്ഥിതി സൗഹാർദപരമായ ആഘോഷങ്ങൾ

ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി റോം ; ഇത്തവണ പരിസ്ഥിതി സൗഹാർദപരമായ ആഘോഷങ്ങൾ

റോം: 25 വർഷത്തിലൊരിക്കൽ എത്തുന്ന ജൂബിലി വർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ റോമിൽ പുരോ​ഗമിക്കുകയാണ്. ജൂബിലി വർഷം അഥവാ വിശുദ്ധ വർഷത്തെ വരവേൽക്കുന്ന ദിനമാണ് റോമിന് ഇത്തവണ ക്രിസ്തുമസ് രാവ്.

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ പാപമോചനത്തിനായി റോമിലെത്തുന്ന തീർഥാടന സീസൺ. പ്രത്യാശയുടെ തീർഥാടകരാകാനാണ് മാർപ്പാപ്പയുടെ ജൂബിലി 2025 സന്ദേശം. യുദ്ധം, കൊവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ ലോകം കടന്നുപോകുന്നതും പോയതുമായ ദുരിതങ്ങളിൽ നിന്ന് പ്രത്യാശയുടെ വർഷത്തിലേക്കുള്ള തീർഥാടനം..

വിശുദ്ധവർഷത്തെ വരവേൽക്കുന്നതിന് വിപുലമായ നിർമാണ പ്രവർത്തനങ്ങളാണ് റോമിൽ ഇപ്പോൾ നടക്കുന്നത്. പ്രത്യാശയുടെ മറ്റൊരു ജൂബിലിയിൽ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ. ഈ ക്രിസ്തുമസ് കാലവും വിശുദ്ധവർഷാരംഭവും പരിസ്ഥിതി സൗഹാർദപരമാണ്.

കാർബർ ബഹിർഗമനം പരമാവധി നിയന്ത്രിച്ചുകൊണ്ടാണ് ആഘോഷങ്ങൾ. എന്നാൽ പതിവുതോരണങ്ങൾക്കും ദീപാലങ്കാരങ്ങൾക്കും ഒരു കുറവും വരുത്തിയിട്ടില്ല. സാർവത്രിക വിഭവങ്ങളുടെ പ്രതീകമായി വാട്ടർ ഫൗണ്ടനും ആഗോള ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഗ്ലോബുകളുടെ ക്രിസ്തുമസ് ട്രീകളും ഒപ്പം കാണാം. അങ്ങനെ സുസ്ഥിരതയുടെയും ഐക്യത്തിൻറെയും മറ്റൊരു പിറവിയെ കാത്തിരിക്കുകയാണ് റോമിലെ ഓരോ വിശ്വാസികളും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.