ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പാസാക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമന്ററി സമിതിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ബില്ലവതരിപ്പിച്ചത്. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചകള്‍ക്കായി വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനെ 269 പേര്‍ പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
മന്ത്രിസഭയുടെ പരിഗണനയില്‍ വന്നപ്പോള്‍ തന്നെ ബില്‍ കൂടുതല്‍ പാര്‍ലമെന്ററി പരിശോധനയ്ക്ക് അയക്കണമെന്നും സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായമെന്ന് അമിത് ഷാ പറഞ്ഞു.
'ബില്‍ ജെപിസിക്ക് കൈമാറാന്‍ നിയമ മന്ത്രിയോട് നിര്‍ദേശിക്കുന്നു. അത് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ചര്‍ച്ച ചെയ്യും. ജെപിസിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കുമ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യും'- അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു
.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ഇത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നും ആരോപിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാര്‍ച്ചിലാണ് രാംനാഥ് കോവിന്ദ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. മൂന്നാം മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സെപ്റ്റംബര്‍ 18 ന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.