അബാദൻ : നൈജീരിയയിലെ തെക്ക് പടിഞ്ഞാറൻ നഗരമായ അബാദനിൽ സ്കൂൾ കലാമേളയ്‌ക്കിടെ തിക്കിലും തിരക്കിലും 35 കുട്ടികൾ കൊല്ലപ്പെട്ടു. ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
പരിപാടിയ്‌ക്കിടെ ഭക്ഷണവും പണവും വിതരണം ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ എട്ട് സംഘാടകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒയോ സ്റ്റേറ്റ് പോലീസ് കമാൻഡ് വക്താവ് അഡെവാലെ ഒസിഫെസോ പ്രസ്താവനയിൽ പറഞ്ഞു.
വിങ്സ് ഫൗണ്ടേഷനും അജിഡിഗ്ബോ എഫ്എം റേഡിയോയും ചേർന്നാണ് ബസറോൺ ഇസ്‌ലാമിക് ഹൈസ്‌കൂളിൽ പരിപാടി സംഘടിപ്പിച്ചത്. 13 വയസിന് താഴെയുള്ള 5,000 കുട്ടികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നതായി പ്രാദേശിക റേഡിയോ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.