മോസ്‌കോ: റഷ്യയിലെ കസാനില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം. 9/11 ആക്രമണത്തിന് സമാനമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രേനിയന്‍ ഡ്രോണ്‍ കസാനിലെ ബഹുനില കെട്ടിടങ്ങളില്‍ ഇടിച്ചു കയറുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
പ്രാദേശിക സമയം ഇന്ന് രാവിലെ 7:40 നും 9:20 നും ഇടയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരുടെയോ മറ്റ് നാശനഷ്ടങ്ങളുടെയോ വിവരങ്ങള്‍ അറിവായിട്ടില്ല. കസാനില്‍ ഉക്രെയ്‌നിന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറ് എണ്ണം ജനവാസ കേന്ദ്രത്തിലാണ്
പതിച്ചിരിക്കുന്നതെന്നാണ് വിവരം. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായി കസാന്‍ ഗവര്‍ണറും അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കസാന്‍.
അതേസമയം ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍കാലികമായി അടച്ച കസാനിലെ വിമാനത്താവളം ഇന്ന് തന്നെ തുറന്നതായി റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.