ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുചേരും. നാളെ വൈകുന്നേരം ആറരക്ക് ഡല്‍ഹിയിലെ സിബിസിഐയുടെ ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടികളില്‍ നരേന്ദ്ര മോഡിയാണ് മുഖ്യാതിഥി.
സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. പരിപാടിയില്‍ നിരവധി മത പുരോഹിതന്മാര്‍, പൗര പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും.
അത്താഴ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ആദ്യമായാണ് സിബിസിഇ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.