ബ്രസീലിൽ ചെറുവിമാനം കടയിലേക്ക് ഇടിച്ച് കയറി തകർന്ന് വീണ് 10 മരണം; നിരവധിപ്പേർക്ക് പരിക്ക്

ബ്രസീലിൽ ചെറുവിമാനം കടയിലേക്ക് ഇടിച്ച് കയറി തകർന്ന് വീണ് 10 മരണം; നിരവധിപ്പേർക്ക് പരിക്ക്

ബ്രസീലിയ: ബ്രസീലിൽ ചെറുവിമാനം കടയിലേക്ക് ഇടിച്ച് കയറി തകർന്നു. നഗരമധ്യത്തിലുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ ബ്രസീലിയൻ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബ്രസീലിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസൺ ആയതിനാൽ ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്നതും വിനോദസഞ്ചാരികളാണെന്നാണ് റിപ്പോർട്ടുകൾ. എല്ലാവരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അധികൃതർ പറഞ്ഞു.

വിമാനം ആദ്യം നഗരത്തിലെ കെട്ടിടത്തിന്റെ ചിമ്മിനിയിലും പിന്നീട് മറ്റൊരു ബിൽഡിങ്ങിലും ഇടിക്കുകയായിരുന്നു. ഒരു ഫർണീച്ചർ കടയിലേക്ക് ഇടിച്ചുകയറിയതോടെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു.

വലിയ തീയിൽ പൊള്ളലേറ്റും കനത്ത പുകയിൽ ശ്വാസതടസം അനുഭവപ്പെട്ടുമാണ് 17 പേർക്ക് പരിക്കേറ്റത്. പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ബ്രസീലിയൻ അധികൃതർ അറിയിച്ചു. അപകടത്തിൽ ബ്രസീലിയൻ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.