കൊച്ചി: മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്മസ് എന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അശരണര്‍ക്ക് ഇടം കാണിച്ച് കൊടുക്കാന്‍ നമുക്ക് കഴിയുമ്പോള്‍ മാത്രമേ ക്രിസ്മസിന്റെ സന്തോഷവും സമാധാനവും കൈവരികയുള്ളൂവെന്നും ക്രിസ്മസ് സന്ദേശത്തില്‍ അദേഹം പറഞ്ഞു.
സംഘര്‍ഷങ്ങളില്‍ ഔദാര്യത്തോടും സന്മനസോടും കൂടെ വിട്ടു കൊടുക്കാനുള്ള സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. ആരേയും മാറ്റി നിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തു പിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്.
സര്‍വ ലോകത്തിനും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും സദ് വാര്‍ത്തയാണ് ക്രിസ്മസ് നല്‍കുന്നത്. പരസ്പര ധാരണയും സഹകരണവും സജീവമായി കാണാന്‍ കഴിയും ക്രിസ്മസില്‍.
ഇടം കാണിക്കുന്നവരെയും കരുത്ത് പകരുന്നവരെയും അവിടെ കാണാം. ഇന്ന് സമൂഹത്തില്‍ എത്രയോ പേര്‍ ഒറ്റപ്പെട്ടിരിക്കുന്നു. വാര്‍ധക്യത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കള്‍... മക്കളെ വേണ്ടെന്നു വയ്ക്കുന്ന മാതാപിതാക്കള്‍... ഇവിടെയാണ് ക്രിസ്മസിന്റെ അര്‍ത്ഥമെന്തെന്ന് നാം ധ്യാനിക്കേണ്ടതെന്നും മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
'മനുഷ്യന്‍ ഈ ലോകത്തില്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. മനുഷ്യനിലൂടെയാണ് ദൈവം ലോകത്തെ നിയന്ത്രിക്കുന്നതും മുന്നോട്ടു നയിക്കുന്നതും. എന്നാല്‍ ആ ദൈവ സ്നേഹത്തെ മനുഷ്യന്‍ മറന്ന നിമിഷത്തിലാണ് പാപം ഉത്ഭവിക്കുന്നത്. അതിന് പരിഹാരമായാണ് ഏക ജാതനെ ദൈവം ലോകത്തിന് നല്‍കിയത്'- ക്രിസ്മസ് സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.