ഫ്രിസ്‌ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം

ഫ്രിസ്‌ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: ഫ്രിസ്‌ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കാരള്‍ട്ടന്‍ സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഹാളില്‍ നടത്തി.

കരോള്‍ ഗാനങ്ങള്‍, കുട്ടികളുടെ ഡാന്‍സ്, തുടങ്ങി വിവിധ കലാവിരുന്നുകള്‍ ആഘോഷങ്ങള്‍ക്ക് ചാരുതയേകി. ഫ്രിസ്‌ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും പങ്കാളിത്തവും പരിപാടിയെ വന്‍ വിജയമാക്കി. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കൊപ്പം പുതുവത്സരത്തിന്റെ പ്രതീക്ഷകളും ഏവരും പങ്കുവെച്ചു.



ക്രിസ്തുമസ് കേക്ക് മുറിച്ചും ന്യൂ ഇയര്‍ ഡിന്നര്‍ തയാറാക്കിയും സംഘാടകര്‍ പരിപാടികള്‍ ആസ്വാദ്യകരമാക്കി. ജോട്ടി ജോസഫ്, റ്റിജു ഏബ്രഹാം, മില്ലി മാത്യൂസ്, ജോസ് പോള്‍ പ്രകാശ് എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.