ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ; സ്നേഹ സന്ദേശവുമായി മാർപാപ്പ; കാൽനൂറ്റാണ്ടിന് ശേഷം വി​ശു​ദ്ധ വാ​തി​ൽ തുറന്നു

ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ; സ്നേഹ സന്ദേശവുമായി മാർപാപ്പ; കാൽനൂറ്റാണ്ടിന് ശേഷം വി​ശു​ദ്ധ വാ​തി​ൽ തുറന്നു

വത്തിക്കാൻ സിറ്റി: ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. മാർപാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുക്കർമങ്ങൾ നടന്നു. വ​ത്തി​ക്കാ​നിലെ സെ​ൻറ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ 25 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തുറന്നു. സഭയുടെ ജൂ​ബി​ലി​ വർഷത്തിന്റെ ആ​ചരണത്തി​നും ഇതോടെ തുടക്കമായി.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പതിനൊന്നരയോടെയാണ് ലോകത്തിലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്കാ ദേവാലയത്തിന്റെ വാതിൽ തുറന്നത്. ശേഷം വത്തിക്കാനിൽ ക്രിസ്മസ് ചടങ്ങുകളും തുടങ്ങി. എ​ ഡി 1500 ൽ ​അ​ല​ക്‌​സാ​ണ്ട​ർ ആ​റാ​മ​ൻ മാ​ർ​പാ​പ്പ തുടക്കം​കു​റി​ച്ച പതിവനുസരിച്ചാണ് കാൽനൂറ്റാണ്ടിൽ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്റെ ആ​രം​ഭം അ​റി​യി​ച്ചു​കൊ​ണ്ട് വി​ശു​ദ്ധ വാതിൽ ക്രിസ്മസ് കാലത്ത് തുറന്നത്. വിശുദ്ധ വാതിൽ തുറക്കുന്നതിനൊപ്പം തന്നെ മാർപാപ്പ സ്നേഹ സന്ദേശവും നൽകി.


ഫ്രാൻ‌സിസ് മാർ‌പാപ്പ ക്രിസ്മസ് ദിനത്തിൽ

ദൈവം ഇമ്മാനുവൽ ആണ്. അവൻ നമ്മോടൊപ്പമുണ്ട്. അനന്തമായ ദൈവം ഒരു ചെറിയ പൈതലായി തീർന്ന സമയമാണ് ക്രിസ്മസ്. ദൈവിക വെളിച്ചം ലോകത്തിന്റെ ഇരുട്ടിൽ പ്രകാശിച്ചു. സ്വർ​ഗത്തിന്റെ മഹത്വം ഭൂമിയിൽ പ്രത്യക്ഷമായി. ദൈവം വന്നാൽ നമ്മുടെ ഹൃദയം ഒരു പാവപ്പെട്ട പുൽത്തൊട്ടിയോട് സാമ്യമുള്ളപ്പോൾ പോലും നമുക്ക് പറയാം പ്രത്യാശ മരിച്ചിട്ടില്ല. പ്രത്യാശ സജീവമാണ്. അത് നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി വലയം ചെയ്യുന്നെന്ന് പാപ്പ ക്രിസ്മസ് സന്ദേശത്തിൽ വെളിപ്പെടുത്തി.

നമുക്ക് ഓരോരുത്തർക്കും ഈ കൃപയുടെ പ്രഖ്യാപനത്തിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കാം. ലോകത്തിന്മേൽ പ്രത്യാശയുടെ വാതിൽ വിശാലമായി തുറന്നിരിക്കുന്ന രാത്രിയാണിതെന്ന് വിശുദ്ധ കവാടം തുറന്ന് കൊണ്ടെന്ന് പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.