സാന്താക്ലോസിൻറെ തൊപ്പി ധരിച്ച് സുനിതയും കൂട്ടരും; ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി

സാന്താക്ലോസിൻറെ തൊപ്പി ധരിച്ച് സുനിതയും കൂട്ടരും; ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി

ന്യൂയോർക്ക്: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിൻറെയും കൂട്ടരുടെയും ക്രിസ്മസ് ആഘോഷത്തിൻറെ വീഡിയോ വൈറൽ. എല്ലാവരെയും ബഹിരാകാശത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സുനിതയുടെ ആശംസ പങ്കുവച്ചുകൊണ്ട് നാസയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഒറ്റ ദിവസത്തിനുള്ളിൽ തന്നെ 2.5 മില്യണിലേറെപ്പേരാണ് നാസ പങ്കുവച്ച ബഹിരാകാശ നിലയത്തിലെ ക്രിസ്മസ് ആഘോഷത്തിൻറെ വീഡിയോ കണ്ടത്. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടും സാന്താക്ലോസിൻറെ തൊപ്പിയുമെല്ലാം അണിഞ്ഞുകൊണ്ടാണ് സുനിതയുടെ സംഘവും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏവരും അതീവ സന്തോഷത്തോടെയാണ് വീഡിയോയിൽ സംസാരിക്കുന്നതും. ക്രിസ്മസ് ആഘോഷത്തിനായി തങ്ങൾ തയ്യാറാണെന്നും എല്ലാവരെയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് സുനിത പറഞ്ഞത്.

അതേസമയം ആറുമാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിയ സുനിതയേയും വിൽമോറിനെയും മടക്കിയെത്തിക്കാനുള്ള നാസയുടെ പരിശ്രമങ്ങൾ തുടരുകയാണ്. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചുകഴിഞ്ഞു.

2025 ഫെബ്രുവരിയിൽ മടക്കിയെത്തിക്കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സുനിതയുടെയും സംഘത്തിൻറെയും മടക്കം മാർച്ചിലായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.