മ്യാ​ന്‍​മ​റി​ല്‍ വെ​ടി​വ​യ്പ്പ്; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

മ്യാ​ന്‍​മ​റി​ല്‍ വെ​ടി​വ​യ്പ്പ്; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

ന​യ്പി​റ്റോ: ​മ്യാ​ന്‍​മ​റി​ലെ​ ​മാ​ന്‍​ഡ​ലി​ല്‍​ ​പ​ട്ടാ​ള​ ​അ​ട്ടി​മ​റി​യ്ക്കെ​തി​രെ​ ​ന​ട​ന്ന​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ​ ​സു​ര​ക്ഷാ​ ​സേ​ന​ ​ന​ട​ത്തി​യ​ ​വെ​ടി​വ​യ്പ്പി​ല്‍​ ​രണ്ട് പേര്‍ മരിച്ചു. പ​തി​നെ​ട്ടു​കാ​ര​നും 36 കാ​ര​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 30 പേ​ര്‍​ക്ക് പ​രിക്കേറ്റു. നൂ​റി​ല​ധി​കം​ ​സേ​നാം​ഗ​ങ്ങ​ളാ​ണ് ​മാ​ന്‍​ഡ​ലി​ല്‍​ ​എ​ത്തി​യ​ത്.​ ​

പൊ​ലീ​സി​നെ​ ​ക​ണ്ട​ ​ജ​ന​ങ്ങ​ള്‍​ ​ഇ​വ​ര്‍​ക്കെ​തി​രെ​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി.​ ​പ്ര​ദേ​ശ​ത്ത് ​നി​ന്ന് ​പോ​കാ​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ര്‍​ന്ന് ​പൊ​ലീ​സ് ​റ​ബ​ര്‍​ ​ബു​ള്ള​റ്റു​ക​ളും​ ​സ്ലിം​ഗ്ഷോ​ട്ട് ​ബോ​ളു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച്‌ ​ജ​ന​ങ്ങ​ള്‍​ക്ക് ​നേ​രെ​ ​വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. മ്യാ​ന്‍​മ​റി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യ മാ​ന്‍​ഡലെ​യി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മാ​ന്‍​ഡലെ​യി​ലെ യാ​ദ​നാ​ര്‍​ബ​ന്‍ ഷി​പ്പ് യാ​ര്‍​ഡി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യാ​ന്‍ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​വും സൈ​ന്യ​വും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് മ്യാ​ന്‍​മ​റി​ല്‍ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച്‌ സൈ​ന്യം വീ​ണ്ടും അ​ധി​കാ​രം പി​ടി​ച്ച​ത്. ത​ട​വി​ലാ​ക്ക​പ്പെ​ട്ട നേ​താ​ക്ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.