സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന് മാതൃകയായ മന്‍മോഹന്‍ സിങിന് ആദരാഞ്ജലികള്‍: മാര്‍ റാഫേല്‍ തട്ടില്‍

സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന് മാതൃകയായ മന്‍മോഹന്‍ സിങിന് ആദരാഞ്ജലികള്‍: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിന് മാതൃകയായിരുന്നു അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ആധുനിക ഇന്ത്യ നിര്‍മിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം രേഖപ്പെടുത്തി.

വിദ്യാഭ്യാസ അവകാശം, തൊഴിലുറപ്പ്, വനാവകാശം, വിവരാവകാശം, ആരോഗ്യ മിഷന്‍ എന്നിങ്ങനെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയായിരമുന്ന മന്‍മോഹന്‍ സിങെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് അനുസ്മരിച്ചു. മികച്ച സാമ്പത്തിക വിദഗ്ധനായിരുന്ന അദേഹത്തിന്റെ ദീര്‍ഘ വീക്ഷണം ഇന്ത്യയുടെ വികസന മുന്നേറ്റത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഉന്നതവും തെളിഞ്ഞതുമായ ചിന്തയും സൗമ്യഭാഷണവും വശ്യമായ പുഞ്ചിരിയും ഡോ. മന്‍മോഹന്‍ സിങിനെ ലോക നേതാക്കളില്‍ എന്നും വ്യത്യസ്തനാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങിന്റെ ദേഹ വിയോഗത്തില്‍ ദുഖാ ര്‍ത്തരായിരിക്കമന്ന കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു എന്നും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.