അബുദബി വിവിധ രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുക്കുന്ന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് യുഎഇ ടൂറിന് ഇന്ന് തുടക്കം. മധ്യപൂർവ്വ ദേശത്തെ ഏക വേള്‍ഡ് സൈക്ലിംഗ് ടൂർ,1045 കിലോമീറ്റർ താണ്ടി 27ന് സമാപിക്കും.അബൂദബി സ്പോർട്സ് കൗൺസിലാണ് വേൾഡ് ടൂറിന്റെ സംഘാടകർ. മുൻ ചാമ്പ്യൻ സ്ലോവേനിയന്‍ താരം തദേശ് പൊഗാസർ, ബ്രിട്ടീഷ് താരം ആദം യേറ്റ്സ്, ഇറ്റാലിയൻ ചാമ്പ്യൻ വിൻസിൻസോ നിബാലി, സ്പെയിനിന്റെ അലക്സാൺഡോ വാൽവെർദ് തുടങ്ങിയവരാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഇന്ന്, റുവൈസിലാണ് ടൂറിന് തുടക്കമാകുന്നത്.
വിവിധ ഘട്ടങ്ങളായാണ് മത്സരങ്ങള്‍. ആദ്യ ഘട്ടത്തിൽ അബൂദബി വരെ 177 കിലോമീറ്ററുണ്ടാവും. രണ്ടാം ഘട്ടം ഹുദൈറിയത്ത് ഐലൻഡിലേക്കുള്ള 13 കിലോമീറ്ററായിരിക്കും. മൂന്നാം ഘട്ടത്തിൽ അബൂദബി അലൈന്‍ 162 കിലോമീറ്ററാണ് കടന്നുപോകേണ്ടത്. ഇതില്‍ തന്നെ ജബൽ ഹഫീതിലെ പത്ത് കിലോമീറ്റർ ദുർഘട പാതയും കടക്കണം.നാല്, അഞ്ച് ഘട്ടങ്ങളിൽ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവ വഴി 374 കിലോമീറ്റർ പിന്നിടണം. ഇതിനിടയിലാണ് ജബൽ ജൈസും അൽ ബർജാൻ ദ്വീപും. ആറാംഘട്ടമാണ് ദുബായില്‍ നടക്കുക. അവസാന ദിനം തിരിച്ച് അബൂദബിയിൽ തന്നെ എത്തും. യാസ് മാളിൽ നിന്നാരംഭിച്ച് ബ്രേക് വാട്ടറിൽ അവസാനിക്കുന്ന 147 കിലോമീറ്റർ പോരാട്ടത്തിനൊടുവിൽ ടൂറിന് പരിസമാപ്തിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.