കാബൂൾ : സ്ത്രീകൾ ജോലി ചെയ്യുന്ന അടുക്കളകളിൽ ജനൽ പാടില്ലെന്ന വിചിത്ര ഉത്തരവുമായി താലിബാൻ. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾ ഉയർത്തിക്കെട്ടണമെന്നും നിർദേശത്തിൽ പറയുന്നു. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം.
സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലമാണെന്നും താലിബാൻ പറയുന്നു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ, സ്ത്രീകൾ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളിൽ ജനലുകൾ പാടില്ല. വീടുകളിലെ മുറ്റവും കിണറും അയൽവാസിക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചു കെട്ടണം. ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ കെട്ടിടങ്ങളിൽ നിന്നും ജനലുകൾ നീക്കം ചെയ്യണമെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഈ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തി. താലിബാൻ അധികൃതർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിയന്ത്രിക്കുകയും തൊഴിൽ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തു. പിന്നാലെയാണ് ജനാലകൾ സംബന്ധിച്ച ഉത്തരവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.