സുഡാനിൽ പ്രാർഥനാ ശുശ്രൂഷയ്ക്കിടെ തീവ്രവാദികളുടെ ആക്രമണം; ആരാധനാലയത്തിലെ മേശകളും കസേരകളും നശിപ്പിച്ചു; 14 ക്രിസ്ത്യാനികൾക്ക് പരിക്ക്

സുഡാനിൽ പ്രാർഥനാ ശുശ്രൂഷയ്ക്കിടെ തീവ്രവാദികളുടെ ആക്രമണം; ആരാധനാലയത്തിലെ മേശകളും കസേരകളും നശിപ്പിച്ചു; 14 ക്രിസ്ത്യാനികൾക്ക് പരിക്ക്

ഖാർത്തൂം : അതിക്രൂരമായ ആഭ്യന്തര യുദ്ധത്തിന് ഇരകളാകുകന്നവരാണ് സുഡാനിലെ ക്രൈസ്തവർ. 2023 ഏപ്രിൽ പകുതിയോടെ സുഡാൻ സൈന്യത്തിന്റെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച പോരാട്ടം പ്രദേശ വാസികളുടെയും പ്രത്യേകിച്ച് ക്രൈസ്തവരുടെയും ജീവിതം ദുരിതത്തിലാക്കുകയാണ്.

സുഡാനിലെ അൽ ജാസിറ സംസ്ഥാനത്ത് ഒരു പ്രാർഥനാ ശുശ്രൂഷയ്ക്കിടെ അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്എഫ്) തീവ്രവാദികൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‌ആക്രമണത്തിൽ 14 ക്രിസ്ത്യാനികൾക്ക് പരിക്കേറ്റതായി പ്രാദേശികവൃത്തങ്ങൾ അറിയിച്ചു.

സുഡാനിലെ സൈനിക സംഘർഷത്തിന് അറുതി വരുത്തുന്നതിനായി പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതിനിടെയാണ് അൽ ഹസഹെയ്‌സ പട്ടണത്തിൽ തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് ചർച്ച് സെക്രട്ടറി ജോസഫ് സുലിമാൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ നടന്ന ആക്രമണത്തിൽ ആരാധനാലയത്തിലെ മേശകളും കസേരകളും ആർഎസ്എഫ് നശിപ്പിച്ചു.

സുഡാനിലെ ദുരിതം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും നിരന്തരം ആവശ്യപ്പെടാറുണ്ട്. 2019 ൽ സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമത നേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാല് പേരുടെ പാദങ്ങളിൽ വീണ് ചുംബിച്ച ഫ്രാൻസിസ് പാപ്പ നേതാക്കളോട് സമാധാനത്തിനായി അഭ്യർത്ഥിച്ചിരുന്നു. ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങൾ ചുംബിച്ച പാപ്പ സമാധാനപരമായ ഇടപെടലിനായി അഭ്യർത്ഥിക്കുകയായിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.