ബെലാറുസ് : കത്തോലിക്കാ പുരോഹിതൻ ഫാ. ഹെൻറിഖ് അകലാറ്റോവിച്ചിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് കിഴക്കൻ യൂറോപ്പിലെ രാജ്യമായ ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. മനുഷ്യാവകാശ സംഘടനാ പ്രതിനിധി വിയാസ്‌നയാണ് ഈ വാർത്ത പുറത്തുവിട്ടത്. 2023 നവംബറിലാണ് ഫാ. ഹെൻറിഖ് അകലാറ്റോവിച്ച് രാജ്യദ്രോഹക്കുറ്റം ആരോപണത്തിന്മേൽ അറസ്റ്റിലാകുന്നത്.
64 കാരനായ ഫാ. ഹെൻറിഖ് തനിക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം അടക്കമുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. 1991 ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾക്ക് ബെലാറുസിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ പുരോഹിതനാണ് ഫാ. അകലാറ്റോവിച്ച്. ജനുവരിയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് നൂറ് കണക്കിന് വൈദികരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ് കഠിനമായ ഈ ശിക്ഷയെന്ന് വിയാസ്‌ന പ്രതിനിധി പവൽ സപെൽക പറഞ്ഞു.
അറസ്റ്റിലാകുന്നതിന് മുമ്പ് ഫാ. ഹെൻറിഖിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും വിയാസ്‌ന സെന്റർ അനുസ്മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.