ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് അപകടം. സൈനിക ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എസ്‌കെ പയേൻ ഏരിയയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. മോശം കാലാവസ്ഥയാകാം അപകടകാരണമെന്ന് അധികൃതർ പറയുന്നു. രണ്ട് സൈനികർ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മരണപ്പെട്ടിരുന്നതായി ബന്ദിപ്പോര ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മസ്രത്ത് ഇഖ്ബാൽ അറിയിച്ചു. പരുക്കേറ്റ സൈനികരുടെ ആരോഗ്യനില നില തൃപ്തികരമാണെന്നും നൂതന ചികിത്സക്കായി ഇവരെ ശ്രീനഗറിലേക്ക് റഫർ ചെയ്തെന്നും ഡോ. ഇഖ്ബാൽ പറഞ്ഞു.

മരിച്ച സൈനികർക്ക് അനുശോചനം രേഖപ്പെടുത്തിയ അധികൃതർ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുമെന്ന് ഉറപ്പ് നൽകി. അപകട കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. ജമ്മു കശ്മീരിലുൾപ്പെടെയുള്ള സൈനികർക്ക് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശവുംപ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന അപകടസാധ്യതകളാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്. ഇടുങ്ങിയ റോഡുകൾ, പ്രവചനാതീതമായ കാലാവസ്ഥ എന്നിവയാണ് ഈ മേഖലകളിൽ അപകടങ്ങളുണ്ടാവാൻ പ്രധാന കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.