'ഇ-സ്റ്റുഡന്റ്, ഇ-സ്റ്റുഡന്റ്-എക്‌സ്': അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി രണ്ട് പ്രത്യേക വിസ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

'ഇ-സ്റ്റുഡന്റ്, ഇ-സ്റ്റുഡന്റ്-എക്‌സ്': അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി രണ്ട് പ്രത്യേക വിസ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി രണ്ട് പ്രത്യേക വിസ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 'ഇ-സ്റ്റുഡന്റ് വിസ, ഇ-സ്റ്റുഡന്റ്-എക്‌സ് വിസ' എന്നീ വിസകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പുതിയ വിസകള്‍. കോഴ്സിന്റെ കാലാവധി അനുസരിച്ച് അഞ്ച് വര്‍ഷം വരെയാണ് സ്റ്റുഡന്റ് വിസകള്‍ നല്‍കുന്നത്. വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആരംഭിച്ച 'സ്റ്റഡി ഇന്‍ ഇന്ത്യ' (എസ്‌ഐഐ) പോര്‍ട്ടല്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

എസ്‌ഐഐ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇ-സ്റ്റുഡന്റ് വിസ ലഭ്യമാകും. ഇ-സ്റ്റുഡന്റ് വിസ കൈവശമുള്ളവരുടെ ആശ്രിതര്‍ക്ക് ഇ-സ്റ്റുഡന്റ്-എക്‌സ് വിസയും ലഭിക്കും.

വിദ്യാര്‍ഥികള്‍ വിസക്കായി https://indianvisaonline.gov.in/ എന്ന പോര്‍ട്ടലില്‍ പ്രത്യേകം അപേക്ഷിണം. എന്നാല്‍ അവരുടെ അപേക്ഷയുടെ ആധികാരികത എസ്.ഐ.ഐ ഐഡി ഉപയോഗിച്ച് പരിശോധിക്കും. അതിനാല്‍ വിദ്യാര്‍ഥികള്‍ എസ്.ഐ.ഐ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

ഏതെങ്കിലും എസ്.ഐ.ഐ പങ്കാളിത്ത സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് വിസക്ക് അപേക്ഷിക്കാം. ഇന്ത്യയില്‍ പഠിക്കാന്‍ പ്രവേശനം നേടുകയും റഗുലര്‍, ഫുള്‍ ടൈം സ്‌കീമില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, മറ്റ് പ്രോഗ്രാമുകള്‍ എന്നിവയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യര്‍ഥികള്‍ക്ക് ഇ-സ്റ്റുഡന്റ് വിസ അനുവദിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.