വാഷിങ്ടണ്‍/ബെയ്ജിങ്: രാജ്യത്ത് ചൈനീസ് നിര്‍മിത ഡ്രോണുകള്‍ നിരോധിക്കുന്നത് പരിഗണനയിലാണെന്ന് അമേരിക്ക.
യു.എസ് സൈനിക നിര്‍മിതികള്‍ക്ക് സമീപമായുള്ള ചൈനീസ് ഡ്രോണുകളുടെ വിന്യാസവും ചൈനയിലെ ഡാ ജങ് ഇന്നോവേഷന്‍സ് (ഡിജെഐ) നിര്‍മിച്ചത് പോലുള്ള വിദേശ നിര്‍മിത ഡ്രോണുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് നിരോധന നീക്കം.
ഇത് ചാരവൃത്തിയിലേക്കും നിരീക്ഷണത്തിലേക്കും നയിച്ചേക്കാമെന്നും പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ടെന്നുമാണ് അമേരിക്കയുടെ വിശദീകരണം. എന്നാല്‍ അമേരിക്കയുടെ ഇത്തരം പ്രവൃത്തികള്‍ സാമ്പത്തിക, വ്യാപാര ബന്ധങ്ങളെ തകര്‍ക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും താല്‍പര്യങ്ങളെയും സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈന യു.എസിന് മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷ എന്ന സങ്കല്‍പ്പത്തെ അമേരിക്ക കടത്തി വെട്ടുന്നത് ശക്തമായി എതിര്‍ക്കുന്നു.
ഇത് സാധാരണ നടക്കുന്ന സാമ്പത്തിക വ്യാപാര ഇടപാടുകളെ തകര്‍ക്കുകയും നിയന്ത്രിക്കുകയും ചെയ്യും. മാത്രമല്ല ആഗോള വ്യാവസായിക വിതരണ ശൃംഖലയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുമെന്നും മാവോ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.