കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകൾ; പത്തിൽ ഒരാൾക്ക് കോവിഡ് എന്ന് ലോകാരോഗ്യ സംഘടന

കാത്തിരിക്കുന്നത് വെല്ലുവിളിയുടെ നാളുകൾ; പത്തിൽ ഒരാൾക്ക് കോവിഡ് എന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്തിൽ പത്തിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാം. കോവിഡ് -19 കേന്ദ്രീകരിച്ച് ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോർഡിന്റെ യോഗത്തിൽ തിങ്കളാഴ്ച സംസാരിച്ച ഡോ. മൈക്കൽ റയാൻ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. "ഈ കണക്കുകൾ നഗരങ്ങളിൽ നിന്ന് ഗ്രാമത്തിലേക്കും വിവിധ ഗ്രൂപ്പുകൾക്കിടയിലും വ്യത്യാസപ്പെട്ടിരിക്കുന്നു  എന്നാൽ, ആത്യന്തികമായി ഇത് അർത്ഥമാക്കുന്നത് ലോകത്തിന്റെ ബഹുഭൂരിപക്ഷവും അപകടത്തിലാണ് എന്നാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.