സിഡ്നി: ഓസ്‌ട്രേലിയയില്‍ പര്‍വതാരോഹണത്തിനിടെ കാണാതായ വിദ്യാര്‍ഥിയെ രണ്ട് ആഴ്ചകള്‍ക്ക് ശേഷം സുരക്ഷിതനായി കണ്ടെത്തി. 23-കാരനും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹാഡി നസാരിയെയാണ് കണ്ടെത്തിയത്. രണ്ട് ആഴ്ചയോളം 300 പേര്‍ പര്‍വതമേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കാര്യമായ പരിക്കൊന്നുമില്ലാതെ യുവാവിനെ കണ്ടെത്തിയത്.
രണ്ടാഴ്ചയ്ക്ക് മുമ്പ് ന്യൂ സൗത്ത് വെയില്‍സിലെ സ്നോവി മൗണ്ടന്‍സ് മേഖലയിലുള്ള കോസിയൂസ്‌കോ ദേശീയോദ്യാനത്തില്‍വെച്ചാണ് കൂട്ടുകാര്‍ക്കൊപ്പം മലകയറുകയായിരുന്ന ഹാഡിയെ കാണാതാകുന്നത്. ഫോട്ടോയെടുത്തുകൊണ്ട് നടന്ന ഹാഡി കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് പോവുകയായിരുന്നു.
തുടര്‍ന്ന് രണ്ട് ആഴ്ചയോളം 300 പേരടങ്ങുന്ന സംഘം ഹാഡിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. നസാരിയുടെ ബന്ധുക്കളും സുഹൃത്തുകളമടങ്ങുന്ന സംഘമാണ് തിരച്ചിലിന് ഇറങ്ങിയത്. ഒടുവില്‍ ബുധനാഴ്ച ഹാഡിയെ ഒരുകൂട്ടം പര്‍വതാരോഹകര്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
താനൊരു കുറ്റിക്കാട്ടില്‍ ഒറ്റപ്പെട്ടുപോയയെന്നും തനിക്ക് ദാഹിക്കുന്നു എന്നുമാണ് ഹാഡി ഹൈക്കര്‍മാരുടെ സംഘത്തോട് പറഞ്ഞത്. അവര്‍ ഉടനെ തന്നെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ചു. അങ്ങനെ ഹാഡിയെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു
ബെറിപ്പഴങ്ങള്‍ ഭക്ഷിച്ചും അരുവിയില്‍നിന്ന് ജലം കുടിച്ചുമാണ് ഹാഡി രണ്ടാഴ്ച അതിജീവിച്ചത്. ഇതോടൊപ്പം മറ്റ് പര്‍വതാരോഹകര്‍ ബാക്കിവെച്ചിരുന്ന രണ്ട് മ്യൂസ്ലീ ബാറുകളും ഹാഡി ഭക്ഷിച്ചു. പരിക്കുകളില്ലാതെ ഹാഡി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.
2,228 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോസിയോസ്‌കോ കൊടുമുടി ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.