തിരുവനന്തപുരം: എന്‍സിപി വിട്ട മാണി സി.കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി. കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വര്‍ക്കിങ് പ്രസിഡന്റുമാണ്. സുള്‍ഫിക്കര്‍ മയൂരിയും പി.ഗോപിനാഥുമാണ് വൈസ് പ്രസിഡന്റുമാര്‍. സിബി തോമസ് ട്രഷറര്‍. 11 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു.
എന്‍സിപിയില്‍നിന്നുള്ള നേതാക്കളാണ് തന്നോടൊപ്പമുള്ളതെന്നു മാണി സി.കാപ്പന്‍ പറഞ്ഞു. യുഡിഎഫിനോട് ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. പാലാ ഉള്‍പ്പെടെ 3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടും. പാലാ നിയമസഭാ സീറ്റിന്റെ പേരിലാണ് കാപ്പന്‍ ഇടതുമുന്നണിയുമായി തെറ്റിയതും എന്‍സിപിയുമായി ഉടക്കിപ്പിരിഞ്ഞതും.
തന്നോട് എല്‍ഡിഎഫ് കാണിച്ചത് കനത്ത അനീതിയാണെന്നു കാപ്പന്‍ പറഞ്ഞു. മൂന്ന് തിരഞ്ഞെടുപ്പില്‍ മാണിയെ നേരിട്ട താന്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം താഴ്ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും നഷ്ടപ്പെട്ട് എല്‍ഡിഎഫ് വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ് പാലാ താന്‍ തിരിച്ചു പിടിക്കുന്നത്.
യുഡിഎഫിലേക്ക് വരണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞത് കോണ്‍ഗ്രസ് കുടുംബത്തിലേക്കു തന്നെ കൊണ്ടുവരാന്‍ താല്‍പര്യമുള്ളതുകൊണ്ടായിരിക്കുമെന്നു മാണി സി.കാപ്പന്‍ പറഞ്ഞു. തന്നോട് വ്യക്തിപരമായി താല്‍പര്യം ഉള്ളതുകൊണ്ട് അദ്ദേഹം ആഗ്രഹം പറഞ്ഞതാകും. ഘടകക്ഷിയായേ വരാന്‍ പറ്റൂ എന്നു പറഞ്ഞിട്ടുണ്ട്. മുല്ലപ്പള്ളിയുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും കാപ്പന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.