അബുജ: നൈജീരിയയിൽ ക്രൈസ്തവർക്കേ നെരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നു. പ്ലാറ്റോ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ജനുവരി ആറിന് രാത്രി 10:30 ഓടെയാണ് അക്രമികൾ ബൊക്കോസ് കൗണ്ടിയിലെ ഷാ ഗ്രാമം ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ബൊക്കോസ് ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ സാമുവൽ അമാലാവു ആക്രമണം സ്ഥിതീകരിച്ചു. അതേ പ്രദേശത്ത് ഡിസംബർ 27 ന് ഫുലാനി തീവ്രവാദികൾ ഒരു മുൻ നാവിക ഉദ്യോഗസ്ഥന്റെ കൃഷിയിടം ആക്രമിച്ചിരുന്നു.
നൈജീരിയയിലെ ഒനിറ്റ്ഷയിലെ കത്തോലിക്കാ അതിരൂപതയിൽ നിന്ന് രണ്ട് സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് (IHM) സന്യാസിനീ സമൂഹത്തിൽപെട്ട സി. വിൻസെൻഷ്യ മരിയ നാൻക്വോയെയും സിസ്റ്റർ ഗ്രേസ് മാരിയറ്റ് ഒകോലിയെയും ആണ് തട്ടിക്കൊണ്ട് പോകപ്പെട്ടത്.
“ഒഗ്ബോജിയിൽ വൊക്കേഷണൽ അസോസിയേഷന്റെ മീറ്റിംഗിൽനിന്ന് മടങ്ങുമ്പോൾ ഉഫുമ റോഡിൽ വച്ചാണ് അവരെ തട്ടിക്കൊണ്ടുപോയത്. അവർ എത്രയും വേഗം മോചിപ്പിക്കപ്പെടുകയും സുരക്ഷിതരായി ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുകയും ചെയ്യട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു” – സിസ്റ്റർ മരിയ സോബെന്ന ഇക്കിയോട്യുണി പറഞ്ഞു.
സി. വിൻസെൻഷ്യ മരിയ, ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂൾ ഉഫുമയുടെ പ്രിൻസിപ്പലാണ്. സി. ഗ്രേസ് മാരിയറ്റ്, ഇമ്മാക്കുലേറ്റ ഗേൾസ് മോഡൽ സെക്കൻഡറി സ്കൂൾ നെവിയിലെ അധ്യാപികയുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.