ടെല്‍ അവീവ്: സംസാര ശേഷി നഷ്ടപ്പെട്ട ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ മോഷെ നുസ്ബോം വീണ്ടും ടെലിവിഷന്‍ സ്‌ക്രീനിലേക്കു തിരിച്ചെത്തുന്നു. ശബ്ദ ഗാംഭീര്യംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) സഹായത്തോടെ പരിമിതികള്‍ മറികടന്ന് വാര്‍ത്തകള്‍ അവതരിപ്പിക്കും.
'ചാനല്‍ 12'ലെ വാര്‍ത്താവതാരകനായ എഴുപത്തിയൊന്നുകാരന് നാഡീരോഗം ബാധിച്ചതിനെതുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജോലിയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് നില്‍ക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എഐ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വീണ്ടും മാധ്യമരംഗത്ത് തിരിച്ചുവരാന്‍ തയാറെടുക്കുകയാണ് അദ്ദേഹം.
പേശികളെ നിയന്ത്രിക്കുന്ന നാഡികളുടെ നിയന്ത്രണം നഷ്ടമാകുന്ന രോഗമാണ് മോഷെയെ പിടികൂടിയത്. ഇതോടെ അദ്ദേഹം റിപ്പോര്‍ട്ടിങ്ങില്‍നിന്ന് ഇന്റര്‍വ്യൂകളിലേക്ക് മാറിയിരുന്നു. പിന്നീട് സംസാരശേഷി പൂര്‍ണമായും നഷ്ടപ്പട്ടതോടെ അദ്ദേഹം ജോലിയില്‍ നിന്ന് താത്ക്കാലികമായി ഇടവേള എടുത്തു. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാധ്യമരംഗത്തേക്ക് തിരിച്ചുവരുകയാണെന്നാണ് ചാനല്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ പ്രൊമോ അടക്കം ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
ആയിരക്കണക്കിന് മണിക്കൂര്‍ നീണ്ടുനിന്ന മോഷെയുടെ പ്രക്ഷേപണങ്ങള്‍ പഠിച്ച് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പരിശീലനം നേടിയ എ.ഐ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മോഷെ നുസ്ബോമിന് സ്‌റ്റോറികള്‍ തയാറാക്കാനും അത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉച്ചത്തില്‍ വായിക്കാനും സാധിക്കും.
സ്റ്റുഡിയോയില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് മോഷെയുടെ ചുണ്ടുകളുടെ ചലനങ്ങള്‍ വാക്കുകളുമായി സാങ്കേതികമായി ക്രമീകരിക്കും. വികാരരഹിതമായി തോന്നുന്ന പരമ്പരാഗത റോബോട്ടിക് ചലനങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഈ പുതിയ സാങ്കേതികവിദ്യ മോഷെയുടെ ശബ്ദത്തെ കൃത്യമായി അനുകരിക്കുന്നു, അദ്ദേഹത്തിന്റെ ശബ്ദത്തിലെ വ്യത്യസ്തമായ വേഗതയും വ്യതിയാനങ്ങളും പകര്‍ത്തുന്നു. സംസാര വൈകല്യമുള്ള ആളുകള്‍ക്ക് ആശയവിനിമയത്തിന് വലിയ സാധ്യതകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുറന്നുനല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.