ആരാധനാക്രമ വത്സരത്തിലെ പ്രധാന തിരുനാളുകൾക്കു പുറമേ മറ്റു ചില പ്രത്യേക ദിവസങ്ങളിലും ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി; ആരാധനക്രമ അജണ്ട പ്രസിദ്ധീകരിച്ച് വത്തിക്കാൻ

ആരാധനാക്രമ വത്സരത്തിലെ പ്രധാന തിരുനാളുകൾക്കു പുറമേ മറ്റു ചില പ്രത്യേക ദിവസങ്ങളിലും ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി; ആരാധനക്രമ അജണ്ട പ്രസിദ്ധീകരിച്ച് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ആരാധനാക്രമ വത്സരത്തിലെ പ്രധാന തിരുനാളുകൾക്കു പുറമേ, ജൂബിലി വർഷത്തോടനുബന്ധിച്ച് ലോക ആശയവിനിമയ ദിനത്തിലും സായുധ സേന, പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കായുള്ള ദിനത്തിലും അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും.

ബുധനാഴ്ച വത്തിക്കാനിൽ പ്രസിദ്ധീകരിച്ച അടുത്ത ഏതാനും ആഴ്ചകളിലേക്കുള്ള ആരാധനാക്രമ അജണ്ടയിലാണ് ഇതു സംബന്ധിച്ച അറിയപ്പുള്ളത്. ലോക ആശയവിനിമയ ജൂബിലി ജനുവരി 24 വെള്ളിയാഴ്ച മുതൽ 26 ഞായറാഴ്ച വരെയാണ് നടക്കുന്നത്. ദൈവവചന ഞായർ കൂടിയായ അന്ന് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.

രണ്ടാഴ്ചകൾക്കു ശേഷം, ആണ്ടുവട്ടത്തിലെ അഞ്ചാം ഞായറാഴ്ച സായുധ സേനയുടെയും, പോലീസിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലി ആഘോഷത്തിൻ്റെ സമാപനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. രണ്ടു ജൂബിലി ദിവ്യബലികളും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും നടക്കുക.

ആരാധനക്രമ കലണ്ടർ അനുസരിച്ചുള്ള പ്രധാന തിരുനാളുകളുടെ തലേദിവസം മാർപാപ്പയുടെ നേതൃത്വത്തിലുള്ള സായാഹ്ന നമസ്കാരവും വരുംആഴ്ചകളിലെ ആരാധനക്രമ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിൻ്റെ തിരുനാൾ തലേന്ന് മതിലിനു പുറത്തുള്ള സെന്റ് പോൾസ് ബസിലിക്കയിൽ രണ്ടാം സായാഹ്ന നമസ്കാരത്തിന് പാപ്പാ നേതൃത്വം വഹിക്കും. ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ സമാപന ദിവസം കൂടിയാണ് അന്ന്.

ഫെബ്രുവരി ഒന്നാം തീയതി, നമ്മുടെ കർത്താവിന്റെ കാഴ്ചവയ്പ്പു തിരുനാളിന്റെ തലേദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒന്നാം സന്ധ്യാനമസ്കാരത്തിന് പാപ്പാ മുഖ്യകാർമികനായിരിക്കും.

ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ആരാധനക്രമ ആഘോഷങ്ങൾ

ജനുവരി 25 വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിൻ്റെ തിരുനാൾ മതിലിനു പുറത്തുള്ള സെന്റ് പോൾസ് ബസിലിക്കയിൽ വൈകുന്നേരം 5:30 ന്സാ യാഹ്ന നമസ്കാരം  ക്രിസ്തീയ ഐക്യത്തിനായുള്ള 58-ാമത് പ്രാർത്ഥനാവാരത്തിന്റെ സമാപനം

ജനുവരി 26 ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ രാവിലെ 9:30-ന് വിശുദ്ധ കുർബാന ദൈവവചന ഞായർ ലോക ആശയവിനിമയ ജൂബിലി

ഫെബ്രുവരി 1 നമ്മുടെ കർത്താവിന്റെ കാഴ്ച സമർപ്പണ തിരുന്നാൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വൈകുന്നേരം 5:00-ന്
സന്ധ്യാനമസ്കാരം

ഫെബ്രുവരി 9 ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ രാവിലെ 10:30 ന്
വിശുദ്ധ കുർബാന സായുധ സേനയുടെയും, പോലീസിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലി ആഘോഷത്തിൻ്റെ സമാപനം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.