ശുഭവാർത്ത; നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് കന്യാസ്ത്രീകളെ മോചിപ്പിച്ചു

ശുഭവാർത്ത; നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് കന്യാസ്ത്രീകളെ മോചിപ്പിച്ചു

അബുജ: ക്രൈസ്തവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. തട്ടിക്കൊണ്ടുപോകലും കൊലപ്പെടുത്തലുകളും, മോചനദ്രവ്യം ആവശ്യപ്പെടലുകളും ഇവിടെ പതിവുകാഴ്ചയാണ്. ഇതിനിടയിലും നൈജീരിയയിൽ നിന്നൊരു ശുഭവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നൈജീരിയയിലെ ഒനിറ്റ്ഷയിലെ കത്തോലിക്കാ അതിരൂപതയിൽ നിന്നും ജനുവരി ഏഴിന് തട്ടിക്കൊണ്ടുപോയ രണ്ട് സന്യാസിനിമാരെ വിട്ടയച്ചു. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് (IHM) സന്യാസിനീ സമൂഹത്തിൽപെട്ട സി. വിൻസെൻഷ്യ മരിയ ന്വാങ്ക്വോയെയും സിസ്റ്റർ ഗ്രേസ് മാരിയറ്റ് ഒകോലിയെയും ആണ് വിട്ടയച്ചത്.

ജനുവരി ഏഴിന് തട്ടിക്കൊണ്ട് പോകപ്പെട്ട പ്രിയ സഹോദരിമാരായ സി. വിൻസെൻഷ്യ മരിയ ന്വാങ്ക്വോ, സി. ഗ്രേസ് മാരിയറ്റ് ഒകോളിയും മോചിതരായി. അവർ ആരോഗ്യത്തോടെ ആയിരിക്കുന്നു എന്നറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രിഗേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂൾ ഉഫുമയുടെ പ്രിൻസിപ്പലാണ് സി. വിൻസെൻഷ്യ മരിയ. ഇമ്മാക്കുലേറ്റ് ഗേൾസ് മോഡൽ സെക്കൻഡറി സ്കൂൾ നെവിയിലെ അധ്യാപികയാണ് സി. ഗ്രേസ് മാരിയറ്റ്.

നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.