യുകെയിൽ മലയാളി നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച് രോ​ഗി; അച്ചാമ്മ ചെറിയാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് 37കാരൻ

യുകെയിൽ മലയാളി നഴ്സിനെ കുത്തിപ്പരിക്കേൽപ്പിച്ച് രോ​ഗി; അച്ചാമ്മ ചെറിയാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് 37കാരൻ

മാഞ്ചസ്റ്റർ സിറ്റി : ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡാം റോയല്‍ ഹോസ്പിറ്റലില്‍ മലയാളി നഴ്സിനെ രോ​ഗി കുത്തി പരിക്കേൽപ്പിച്ചു. 2007 മുതല്‍ യുകെയില്‍ താമസിച്ച് വരുന്ന 57കാരി അച്ചാമ്മ ചെറിയാനെയാണ് അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ ഡ്യൂട്ടിക്കിടെ 37-കാരന്‍ മുഹമ്മദ് റൊമന്‍ ഹേഗ് കുത്തിയത്. വധശ്രമ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ അച്ചാമ്മയെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയായ അച്ചാമ്മ ചെറിയാൻ കഴിഞ്ഞ പത്ത് വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്. അലക്സാണ്ടര്‍ ചാണ്ടിയാണ് അച്ചാമ്മയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.