മെൽബൺ: ഉക്രെയ്‌നിൽ ഓസ്‌ട്രേലിയൻ വംശജനെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മെൽബൺ സ്വദേശിയായ ഓസ്‌കാർ ജെൻകിൻസ് എന്ന സ്‌കൂൾ അധ്യാപകൻ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഉക്രെയ്‌ന് വേണ്ടി യുദ്ധം ചെയ്യാൻ പോയ ഓസ്‌കാറിനെ റഷ്യ യുദ്ധ തടവുകാരനാക്കിയിരുന്നു.
യുദ്ധ തടവുകാർക്ക് സംരക്ഷണം നൽകണമെന്നാണ് രാജ്യാന്തര ചട്ടങ്ങൾ പറയുന്നത്. ഓസ്‌കാർ ജെൻകിൻസ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടിൽ ഓസ്‌ട്രേലിയ കൂടുതൽ വിവരങ്ങൾ തേടുകയാണ്. സത്യം പുറത്തുവന്ന ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
ജെൻകിൻസിന് എന്തെങ്കിലും സംഭവിക്കുന്നത് തികച്ചും അപലപനീയമാണ് എന്ന് ആൽബനീസ് പറഞ്ഞു. 32 കാരനായ ഓസ്‌ട്രേലിയൻ പൗരൻ്റെ അവസ്ഥ ഉടൻ സ്ഥിരീകരിക്കണമെന്ന് മോസ്കോയോട് ആവശ്യപ്പെട്ടു. റഷ്യൻ അംബാസഡറെ പുറത്താക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പെന്നി വോങ്ങും പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഓസ്കാർ ജെങ്കിൻസിനെ റഷ്യൻ സൈന്യം പിടികൂടിയത്. അതിന് ശേഷം സൈനിക യൂണിഫോം ധരിച്ച് ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ പുറത്തുവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.