മെല്‍ബണിലെ ഇരട്ട കൊലപാതകം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

മെല്‍ബണിലെ ഇരട്ട കൊലപാതകം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

മെൽബൺ : മെല്‍ബണിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മെൽബണിൽ‌ സ്വകാര്യ വസതിയിൽ നടന്ന ജന്മദിന പാർട്ടിക്കിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരേ കുടുംബത്തിൽ നിന്നുള്ള 23 ഉം 54 ഉം വയസുള്ള രണ്ട് പേരാണ് മരണപ്പെട്ടതെന്ന് പൊലീസ് ഓഫിസർ വ്യക്തമാക്കി.

കുത്തേറ്റ രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൊലിസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രതി കടന്നു കളഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അറിയാവുന്ന ആളാണ് കൊലപാതകിയെന്നാണ് സൂചന. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോടും പൊലീസ് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.