ഡോറോന്‍ സ്റ്റൈന്‍ ബ്രെച്ചര്‍, റോമി ഗോനെനിന്‍, എമിലി ദമാരി.
ടെല്‍ അവീവ്: ഇസ്രയേല്‍ വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഹമാസ് ആദ്യം മോചിപ്പിക്കുന്ന മൂന്ന് വനിതകളില്‍ നോവ സംഗീത നിശയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹമാസ് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയും.
സംഗീത നിശയ്ക്കിടെ റോമി ഗോനെനിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് പുറത്തു വന്നിരുന്നു. റോമി ഗോനെനിനെ കൂടാതെ ഡോറോന്‍ സ്റ്റൈന്‍ ബ്രെച്ചര്‍, എമിലി ദമാരി എന്നീ രണ്ട് സ്ത്രീകളെയുമാണ് ഇന്ന് മോചിപ്പിക്കുക.
ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസില്‍ നിന്ന് ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റു വാങ്ങും. തുടര്‍ന്ന് ഇവരെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
നോവ സംഗീത നിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ട് സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തു വന്നിരുന്നു. ഇസ്രയേല്‍ റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്സാണ്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇവരെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു.
ബ്രിട്ടിഷ്-ഇസ്രയേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.