ടെല്‍ അവീവ് : ഗാസയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരാണ് ജന്മനാട്ടിലെത്തിയത്.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇവരെ ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. ഹമാസ് റെഡ് ക്രോസിന് കൈമാറിയ യുവതികളെ ടെല്‍ അവീവിലെത്തിച്ചു. ഗാസ സ്‌ക്വയറിലെത്തി റെഡ്‌ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്.
തുടര്‍ന്ന് റെഡ്‌ക്രോസ് സംഘം ഇവരെ ഇസ്രയേല്‍ സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് റെഡ്‌ക്രോസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. യുവതികളെ സ്വീകരിക്കാന്‍ അവരുടെ അമ്മമാരും എത്തിയിരുന്നു. മൂവരെയും സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 95-ഓളം പാലസ്തീൻ തടവുകാരെയും ഇസ്രയേൽ സൈന്യം കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.