ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ലക്ഷ്യം; ആറ് പുതിയ ട്രംപ് ടവറുകള്‍ കൂടി തുടങ്ങും

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ലക്ഷ്യം; ആറ് പുതിയ  ട്രംപ് ടവറുകള്‍ കൂടി തുടങ്ങും

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയില്‍ ആറ് പുതിയ ട്രംപ് ടവറുകള്‍ കൂടി പണിയുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകള്‍ ഇന്ത്യയിലാകുമെന്നാണ് വിവരം.

മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ നിലവിലെ നാല് റസിഡന്‍ഷ്യല്‍ ട്രംപ് ടവറുകള്‍ കൂടാതെ പുതിയ ആറ് ടവറുകളുടെ നിര്‍മാണം അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഗുഡ്ഗാവ്, പൂനെ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം.

2017 ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതിന് മുമ്പ് മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ട്രംപ് ടവറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. ലോധ, പഞ്ച്ഷില്‍, ട്രിബേക്ക ഡെവലപ്പേഴ്സ് തുടങ്ങിയ ഡെവലപ്പര്‍മാരുമായിട്ടായിരുന്നു കരാര്‍.

ആറ് കോടി മുതല്‍ 25 കോടി രൂപ വരെ വിലയുള്ള 800 ആഡംബര വസതികളുള്ള മൂന്ന് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഇന്ത്യയിലെ നാല് ട്രംപ് ടവറുകള്‍. 7,500 കോടി രൂപയുടെ മൊത്തം വില്‍പ്പന മൂല്യമാണ് ഇതിന് വിലയിരുത്തപ്പെടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.