മനാഗ്വേ: നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവർക്ക് നേരെ നടത്തുന്ന അടിച്ചമർത്തലുകൾ തുടരുന്നു. മതഗൽപ്പാ രൂപതയിലെ സാൻ ലൂയിസ് ഗോൺസാഗ ഫിലോസഫി മേജർ സെമിനാരി കണ്ടുകെട്ടിയതാണ് ഇതിൽ അവസാനത്തേത്.
പൗരോഹിത്യ രൂപീകരണം പൂർണമായും നിർത്തലാക്കാനാണ് ഏകാധിപത്യ ഭരണകൂടം ഉദ്ദേശിക്കുന്നത്. ഈ കണ്ടുകെട്ടലിന്റെ ലക്ഷ്യം മതഗൽപ്പാ രൂപതയെ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യുക എന്നതാണെന്ന് ഗവേഷക മാർത്ത പട്രീഷ്യ മോളിന പറഞ്ഞു.
കണ്ടുകെട്ടിയ സമയത്ത് സെമിനാരിയിൽ ഏകദേശം 30 വൈദികാർഥികൾ ഉണ്ടായിരുന്നു. സെമിനാരിക്ക് പുറമേ മതഗൽപ്പാ രൂപതയുടെ ഉടമസ്ഥതയിലുള്ള ലാ കാർട്ടുജ പാസ്റ്ററൽ സെന്ററും ഭരണകൂടം കണ്ടുകെട്ടി. കണ്ടുകെട്ടിയ കെട്ടിടങ്ങൾ ഭരണകൂടം ഒരു പൊതുകെട്ടിടമാക്കി മാറ്റാൻ ശ്രമം നടത്തും. അല്ലെങ്കിൽ അവർ ആ സ്വത്തുക്കൾ വിൽക്കുകയോ ഒരു സ്കൂളാക്കി മാറ്റുകയോ ചെയ്യും. ഈ അധിനിവേശത്തിന്റെ ആത്യന്തികലക്ഷ്യം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും മോളിന വെളിപ്പെടുത്തി.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 15 സംഘടനകളുടെ നിയമപരമായ പദവി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം അടുത്തിടെ റദ്ദാക്കിയിരുന്നു. സേവ് ദി ചിൽഡ്രൻ, നിക്കരാഗ്വയിലെ ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ 11 സംഘടനകളുടെ സ്വമേധയായുള്ള പിരിച്ചുവിടലാണ് ഭരണകൂടം നടത്തിയത്. 2024 ൽ ഏകാധിപത്യ ഭരണകൂടം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏകദേശം 1700 സംഘടനകൾ അടച്ചുപൂട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.